Top Ad 728x90

Latest News

Thursday, January 3, 2019

ഇംഗ്ലീഷ് മരുന്നിനൊപ്പം ഹോമിയോ കഴിക്കാമോ?

by

ആഗോളതലത്തിൽ 40 ശതമാനം അസുഖങ്ങളും ശ്വാസകോശരോഗങ്ങളാണ്. കഫം എന്നതു ശരീരത്തിലെ ഒരു സുരക്ഷിത മാർഗമാണെങ്കിലും ഇതിന്റെ അളവ് കൂടുതലായാൽ അസുഖമായി മാറും. കഫം കെട്ടുന്നതു നിരവധി കാരണങ്ങൾ ഉണ്ട്. ബാക്ടീരിയയും വൈറസും മൂലം ഉണ്ടാകുന്ന അണുബാധ, പരിസ്ഥിതി മലിനീകരണം, അലർജി എന്നിങ്ങനെ നിരവധി കാരണങ്ങളാൽ കഫത്തിന്റെ ഉൽപാദനം കൂടുതലാകുകയും തന്മൂലം ശ്വാസകോശങ്ങളിലും അനുബന്ധ അവയവങ്ങളിലും അണുബാധയും നീർക്കെട്ടും ഉണ്ടാകുകയും ചെയ്യും.

മൂലകാരണത്തിനു ചികിത്സ
നവജാതശിശുക്കൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ കഫക്കെട്ട് സർവസാധാരണമായ ശാരീരിക പ്രശ്നമാണ്. ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സാനിർദേശങ്ങൾ ഇക്കാര്യത്തിൽ ഉണ്ട്. ഇതിനുള്ള സ്ഥായിയായ കാരണങ്ങൾ കണ്ടെത്തി ശാരീരികവും മാനസികവുമായ സവിശേഷതകൾ വിശകലനം ചെയ്തു ശരിയായ ഔഷധം തിരഞ്ഞെടുത്ത് ചികിത്സിക്കുകയാണ് ഹോമിയോപ്പതിയിൽ ചെയ്യുന്നത്.

ഇതുകൊണ്ടുതന്നെ ഓരോ വ്യക്തിയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ ചികിത്സയ്ക്കു വിധേയമാകുന്നു. ഈ സമീപനം കൊണ്ട് കഫക്കെട്ടു തീർത്തും മാറ്റുകയും കുട്ടിയുടെ രോഗപ്രതിരോധശക്തി വീണ്ടെടുക്കുകയും ചെയ്യാനാവും. ശരിയായ ഔഷധങ്ങളും ഡോസും ആവർത്തനവും അപഗ്രഥിക്കാൻ ഒരു വിദഗ്ധനായ ഡോക്ടർക്കു മാത്രമേ കഴിയൂ.
കൂടാതെ രക്തസ്രാവ— എക്സറേ പരിശോധനകളും ഡോക്ടറുടെ മേൽനോട്ടത്തിൽ സ്വീകരിക്കേണ്ടി വരാറുണ്ട്.

കഫക്കെട്ട് രണ്ടുതരം
പലപ്പോഴും മൂക്കൊലിപ്പും തുമ്മലും തുടങ്ങി കഫക്കെട്ട് ആകുന്നു. ക്രമേണ, ചുമ, പനി, വിമ്മിഷ്ടം തുടങ്ങി അസ്വസ്ഥതകളും ഉണ്ടാകും. ചികിത്സകൾ രണ്ടു ഘട്ടത്തിനാണ് നൽകുക.
1 പെട്ടെന്നുണ്ടാകുന്ന കഫക്കെട്ട്
2 സ്ഥിരമായി പഴകിയ രീതിയിൽ ഉണ്ടാകുന്ന കഫക്കെട്ട്

പെട്ടെന്നുണ്ടാകുന്ന കഫക്കെട്ട് പലപ്പോഴും തുമ്മലിലും മൂക്കൊലിപ്പിലും ആരംഭിക്കുന്നു. സാധാരണ രണ്ടു ദിവസത്തിനകം ഈ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കും.

പഴകിയ കഫക്കെട്ടും ആസ്മയും
പഴകിയ കഫക്കെട്ടലിനു പലതരം കാരണങ്ങൾ ഉണ്ട്. അലർജി, രക്തത്തിലെ ഇസ്നോഫിലിന്റെ അളവ് കൂടുതൽ, പരിസരമലിനീകരണം, ക്ഷയം, മറ്റു ബാക്ടീരിയകൾ, വൈറൽബാധകൾ എന്നിവ കൊണ്ടു കഫക്കെട്ട് പലപ്പോഴും നീണ്ടു നിൽക്കുന്നു. ശ്വാസകോശവീക്കവും നീർക്കെട്ടലും മാറാതെ നിന്ന് ന്യൂമോണിയയും ശ്വാസംമുട്ടലും വരെ ഉണ്ടാകും.

ഇസ്നോഫിലിയ മരുന്നുകൾ
രക്തത്തിലെ ഇസ്നോഫിൽ കൂടുതലായാൽ വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പും ഉണ്ടായി ചുമയും കഫക്കെട്ടും മാറാതെ നിൽക്കും. ഈ അവസ്ഥയ്ക്കാണ് ഇസ്നോഫിലിയ എന്നു പറയുന്നത്.

ബ്രോങ്കൈറ്റിസിനു പ്രതിവിധി
കഫക്കെട്ട് കൂടുതലായി ശ്വാസകോശത്തിന്റെ ഭാഗമായ ബ്രോങ്കിയയിൽ നീർക്കെട്ടും വീക്കവും അണുബാധയും ഉണ്ടാകാറുണ്ട്. ഇതിന് ബ്രോങ്കൈറ്റിസ് എന്നു പറയുന്നു.

ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ?
ഇംഗ്ലീഷ് മരുന്നിന്റെ ഒപ്പം നൽകാമോ: ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പമോ അതിന്റെ തുടർച്ചയായോ ഹോമിയോ മരുന്നുകൾ നൽകാവുന്നതാണ്. ഗ്രിൻഡീലിയ, പൾസാറ്റില്ല എന്നിവ ഇങ്ങനെ നൽകാവുന്ന മരുന്നുകളാണ്.

ഉദാഹരണത്തിന് ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടു കഫക്കെട്ടിനോ ശ്വാസതടസത്തിനോ കുറവില്ലെങ്കിൽ അമോക്സിലിൻ പോലുള്ള ബ്രോങ്കൈഡൈലേറ്റേർസ് കൊടുക്കാറുണ്ട്. അമോക്സിലിന്റെ ഗുണം ചെയ്യുന്ന ഒന്നാണ് ഹോമിയോ മരുന്നായ കാലിസൾഫർ.

മരുന്നു ഡോസ് തെറ്റിയാൽ: രോഗത്തിന്റെ അവസ്ഥയനുസരിച്ചാണ് ഹോമിയോയിൽ മരുന്നു ഡോസ് നിർദേശിക്കുക. അതുകൊണ്ടു തന്നെ ഇടയ്ക്കുവച്ച് മരുന്നു മുടങ്ങിപ്പോയാൽ ഡോക്ടറെ സമീപിച്ച് വിവരം ധരിപ്പിച്ച് മരുന്നു പുനരാരംഭിക്കണം.

കുട്ടികൾ ഓവർഡോസ് മരുന്നുകഴിച്ചാൽ: മരുന്നുഡോസു കൂട്ടിക്കഴിച്ചാൽ അബോധാവസ്ഥ, അപസ്മാരം, കോമ അവസ്ഥ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. ഓവർഡോസ് മരുന്ന് ഉള്ളിൽ ചെന്നതായി സംശയം തോന്നിയാൽ പ്രാഥമികശുശ്രൂഷയായി മരുന്നിന്റെ തീവ്രത കുറയ്ക്കാൻ നല്ല കടുപ്പത്തിൽ കാപ്പിയോ ചായയോ കൊടുക്കാം. ഉടൻ തന്നെ മരുന്നു നിർദേശിച്ച ഡോക്ടറുടെ അടുത്തെത്തിച്ച് കഴിച്ച മരുന്നിന്റെ ആന്റിഡോട്ട് നൽകണം.
പഥ്യം വേണോ: ഹോമിയോ മരുന്നിന് പ്രത്യേകിച്ചു പഥ്യമില്ല. എന്നാൽ രോഗമുണ്ടാക്കുന്ന സാഹചര്യങ്ങളോ പദാർഥങ്ങളോ ഭക്ഷണമോ ഒഴിവാക്കണം.

പരിസരമലിനീകരണം കൊണ്ടുണ്ടാകുന്ന അലർജിയാണ് പലപ്പോഴും ചുമയിലേയ്ക്കും കഫക്കെട്ടിലേക്കും നയിക്കുന്നത്. അതുകൊണ്ട് അലർജിയുള്ളവർ അതുണ്ടാക്കുന്ന പുക, പൊടി മുതലായ മലിനീകരണ സാധ്യതകൾ ഒഴിവാക്കണം.

കഫത്തിന്റെ നിറവും രോഗാവസ്ഥയും: കടുത്ത മഞ്ഞനിറമുള്ള കഫം അണുബാധ തീവ്രമായതിന്റെ സൂചനയാണ്. ഇത്തരം അവസ്ഥയിൽ പൾസാറ്റില, കാലിബൈക്രോമിക്കം എന്നീ മരുന്നുകൾ നൽകും. തുരുമ്പിന്റെ നിറമുള്ള നേരിയ കറുപ്പു കലർന്ന കഫം ബ്രോങ്കോ ന്യൂമോണിയയുടെ അവാസന ഘട്ടത്തിലാണ് കാണപ്പെടുക.

(c) Malayala Manorama

വേഗം ഫലം നല്‍കും ഹോമിയോ

by
രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിലെടുത്താണ് സാധാരണനിലയിnല്‍ ഹോമിയോചികിത്സ നടത്തുന്നത്. എങ്കിലും വയറിളക്കം പോലെ പെട്ടെന്നു ചികിത്സ നല്‍കേണ്ട രോഗാവസ്ഥകളില്‍ വേഗം ഫലം തരുന്ന പല മരുന്നുകള്‍ നല്‍കാം.

കുട്ടികളില്‍: സാധാരണ കുട്ടികളില്‍ കൂടുതല്‍ കാണുന്ന വയറിളക്കം പാല്‍ ദഹിക്കാതെ വരുന്നതുമൂലമാണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് ഇതു കൂടുതല്‍ കണ്ടുവരുന്നത്. മുലപ്പാല്‍ കുടിക്കുന്ന സമയത്തോ, പാല്‍പ്പൊടി നല്‍കുന്ന സമയത്തോ കണ്ടുവരുന്ന വയറിളക്കമാണ് ഇത്. ഈ പ്രശ്നത്തിന് മാഗ്കാരബ്-200, സള്‍ഫര്‍- 200, എത്തൂസ്യാ-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഭക്ഷ്യവിഷബാധ: ബാക്ടീരിയ ഉള്ളില്‍ക്കടന്നു ശരീരത്തിലുണ്ടാക്കുന്ന വിഷാംശങ്ങള്‍ (കോളറ) വയറിളക്കത്തിനു കാരണമാകാറുണ്ട്. ഇതിനു പുറമേ ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറിളക്കത്തിനും ആഴ്സനിക് ആല്‍ബ്-30, കാംഫര്‍-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഹോട്ടല്‍ ഭക്ഷണം: ഹോട്ടല്‍ ഭക്ഷണം പതിവാക്കിയവരില്‍ രക്തവും കഫവും മലത്തില്‍ കാണാം. സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം വയറുകടിയെ ഇന്‍വേസീവ് ഡയേറിയ എന്നു വിളിക്കുന്നു. മെര്‍ക്സോള്‍, മെര്‍കോര്‍, നസ്വോമിക്ക എന്നീ മരുന്നുകള്‍ ആ പ്രശ്നത്തിന് ഫലം ചെയ്യുന്നവയാണ്. യാത്രാവേളകളില്‍: യാത്രാവേളകളില്‍ പെട്ടെന്നു പിടികൂടുന്ന വയറിളക്കമാണ് ട്രാവലേഴ്സ് ഡയേറിയ അഥവാ ട്രാന്‍സിറ്റ് ഡയേറിയ. പോഡോഫൈലം -200 ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.

മരുന്നുമൂലം : ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ ചിലപ്പോള്‍ വയറിളക്കം ഉണ്ടാക്കും. ഈ പ്രശ്നത്തിന് സള്‍ഫര്‍, നസ്വോമിക്ക എന്നിവ ഉപയോഗിക്കാം.

മാനസികവിഷമം: മാനസികവിഷമം മൂലവും വയറിളക്കം ഉണ്ടാകാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. വെപരേട്രം ആല്‍ബ് -200 ഇതിനു ഫലപ്രദമായ മരുന്നാണ്.

പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തിനോടൊപ്പം കടുത്ത ക്ഷീണം, നിര്‍ജലീകരണം എന്നിവയുണ്ടായാല്‍ ആഴ്സനിക് ആല്‍ബ് 3റ്റ നല്‍കാം. മുതിര്‍ന്നവര്‍ക്കു വെള്ളത്തില്‍ നാലു തുള്ളി വീതം മരുന്നു ലയിപ്പിച്ചു രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂന്നു നേരം നല്‍കാം. കുട്ടികള്‍ക്ക് രണ്ടു തുള്ളി മരുന്നു വീതം മതി. 15 മിനിറ്റിനുള്ളില്‍ മരുന്നു പ്രവര്‍ത്തിച്ചു തുടങ്ങുകയും വൈകാതെ രോഗിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. ഈ മരുന്നുകള്‍ എല്ലാം രണ്ടു മുതല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാം.

(c) Malayala Manorama

പാലക്കാട്ട് അക്രമം: സിപിഐ ഓഫിസ് തകര്‍ത്തു; കാസര്‍കോട്ട് ബിജെപി നേതാവിന് കുത്തേറ്റു

by
പാലക്കാട്∙ സിപിഐ ജില്ലാകമ്മിറ്റി ഒ‍ാഫിസിനുനേരെ ഹർത്താലനുകൂലികുടെ അക്രമം. ഒ‍ാഫിസിനു മുൻപിൽ നിർത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു. ഒ‍ാഫിസിന്റെ ജനലുകളും തകർത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടേ‍ാറിയ കേ‍ാളജിനുസമീപം ഒത്തുകൂടിയ പ്രവർത്തകർ പിരിഞ്ഞുപേ‍ാകുന്നതിനിടെയായിരുന്നു അക്രമം. സിപിഎം - കർമസമിതി പ്രവർത്തകർ തമ്മിൽ കല്ലേറും ഉണ്ടായി. ഹർത്താനുകൂലികളെ പിരിച്ചുവിടാൻ പെ‍ാലീസ് നാലു റൗണ്ട് കണ്ണീർവാതകം പെ‍ാട്ടിച്ചു. അക്രമികളെപിടിക്കാൻ ജില്ലാ പൊലീസ് മേധാവി അടക്കം നേരിട്ടിറങ്ങിയിരുന്നു.

തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു. ബിജെപി – എസ്ഡിപിഐ പ്രവര്‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബിജെപി പ്രവർത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവർക്കാണു വെട്ടേറ്റത്. ഗണേശമംഗലത്താണു സംഭവം. ഇവരെ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചു. ഏങ്ങണ്ടിയൂരിൽ ഒരു ബിജെപി പ്രവർത്തകനു നേരത്തെ കുത്തേറ്റിരുന്നു.

(c) Malayala Manorama

മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

by
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സെക്രട്ടേറിയറ്റിനടുത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടയിലാണ് പരുക്കേറ്റത്. രണ്ടുപേരെയും പൊലീസ് ആശുപത്രിയിലെത്തിച്ചു. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു പിന്നാലെയായിരുന്നു സംഭവം.

മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരിൽ ചിലർ മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു പ്രവർത്തകരെ പൈലറ്റ് വാഹനം തട്ടിയത്. പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രാജീവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

(c) Malayala Manorama

സംസ്ഥാനമാകെ പ്രതിഷേധം: പന്തളത്ത് കല്ലേറില്‍ പരുക്കേറ്റയാൾ മരിച്ചു

by
തിരുവനന്തപുരം∙ ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം. ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പത്തനംതിട്ട പന്തളത്ത് അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്. ശബരിമല കർമസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഎം ഓഫിസിൽനിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാൾ‌ക്കു പരുക്കേറ്റത്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾക്കു നേരെയും വ്യാപക അക്രമമുണ്ടായി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവുയുദ്ധത്തിനു സമാനമായ അവസ്ഥയാണുണ്ടായത്. ബിജെപി–സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബിജെപി–യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയത്. പ്രവർത്തകരെല്ലാം തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകർ സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടി. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു സ്ത്രീകളെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. പൗഡികോണത്തു കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി.

(c) Malayala Manorama

യുവതീപ്രവേശത്തിൽ നിരാശയും വേദനയും; വിശ്വാസികൾക്കൊപ്പമെന്ന് വെള്ളാപ്പള്ളി

by
പത്തനംതിട്ട∙ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിശ്വാസികൾക്കുള്ളതാണ്. അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. പിൻവാതിലിലൂടെ യുവതികളെ പൊലീസ് കയറ്റിയത് നിരാശാജനകമാണ്. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം ശബരിമല ദർശനത്തിനുപിന്നാലെ പമ്പയിൽനിന്ന് അങ്കമാലിയിൽ എത്തിച്ച ബിന്ദുവിനെയും കനകദുർഗയെയും പൊലീസ് വാഹനത്തിൽ തൃശൂർ ഭാഗത്തേക്കു കൊണ്ടുപോയി. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു. ഐജിയുടെ അതിഥികൾ എന്നു മാത്രം ഡ്യൂട്ടിയിലുള്ള പൊലിസുദ്യോഗസ്ഥർക്കു സൂചന നൽകിയാണു യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചത്. മൂന്നു പൊലീസുകാർ കറുത്ത വേഷത്തിൽ അനുഗമിച്ചു. സ്റ്റാഫ് ഗേറ്റ് കടന്നു യുവതികളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർക്കു കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ അവർ ആ സമയത്തു മാറിനിന്നു എന്നാണു സൂചന.

ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു ഇവർ മല കയറി. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തി ഉടൻ മടങ്ങി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.

(c) Malayala Manorama

എളുപ്പത്തിൽ കുക്കറിൽ തയാറാക്കാവുന്ന ഈന്തപ്പഴം കേക്ക്

by
ചേരുവകൾ
ഈന്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞെടുത്തത് – 200 ഗ്രാം
പഞ്ചസാര – അര കപ്പ് (90 ഗ്രാം)
വെള്ളം – അര കപ്പ്
എണ്ണ– ആറ് ടേബിൾ സ്പൂൺ
മൈദ അല്ലെങ്കിൽ ഗോതമ്പു പൊടി– ഒരു കപ്പ് (180 ഗ്രാം)
ബേക്കിങ് സോഡ – ഒരു ടീസ്പൂൺ
മുട്ട – ഒരെണ്ണം
വനില എസ്സെൻസ് – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

കട്ടിയുള്ള പാനിൽ ഈന്തപ്പഴവും വെള്ളവും ചേർത്ത് വറ്റുന്നതുവരെ വേവിക്കുക.
∙മിക്സിയിൽ എണ്ണയും പഞ്ചസാരയും നന്നായി അടിച്ചെടുത്ത് മുട്ടയൊഴിച്ച് നല്ലവണ്ണം വീണ്ടും അടിച്ചെടുക്കണം.
∙മൈദയിൽ ബേക്കിങ് സോഡ ചേർത്ത് അരിച്ചെടുക്കുക. തണുത്ത ഈന്തപ്പഴക്കൂട്ടിൽ പഞ്ചസാര മിശ്രിതം ചേർത്തിളക്കി മൈദ ഇട്ട് ഒരു വശത്തേക്കു മാത്രം ഇളക്കി യോജിപ്പിക്കണം. വനിലയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക.
∙ബേക്ക് ചെയ്യാനായി കുക്കറിൽ കുറച്ച് ഉപ്പുപൊടി നിരത്തി മുകളിൽ പരന്ന പാത്രമോ അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ റിങ്ങോ വയ്ക്കുക. കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം കുക്കർ അടച്ചു പത്തു മിനിറ്റ് ചൂടാക്കാൻ വയ്ക്കണം. തയാറാക്കിയ മിശ്രിതം കേക്ക് ടിന്നിലോ വക്കുള്ള സ്റ്റീൽ പാത്രത്തിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം കുക്കർ തുറന്നു കേക്ക് മിശ്രിതം വച്ച് അടച്ചു ചെറു തീയിൽ 40 മിനിറ്റ് കൊണ്ടു ബേക്ക് െചയ്തെടുക്കാം.
ശ്രദ്ധിക്കാൻ:

കേക്ക് മിശ്രിതം ഒഴിക്കുന്ന പാത്രത്തിൽ എണ്ണയോ നെയ്യോ പുരട്ടിക്കൊടുക്കുക. പാത്രത്തിന്റെ ആകൃതിയിൽ ബട്ടർ പേപ്പർ വച്ചശേഷം മിശ്രിതം നിറയ്ക്കാം. 20 മിനിറ്റ് കഴിയുമ്പോൾ തുറന്ന്, പപ്പടം കുത്തികൊണ്ടോ ടൂത്ത് പിറ്റ് കൊണ്ടോ കേക്കിൽ കുത്തിനോക്കണം. പറ്റിപ്പിടിക്കുന്നില്ലെങ്കിൽ അതാണു പാകം. കേക്ക് പാകമായശേഷം കുക്കറിൽ വച്ചാൽ കരിഞ്ഞുപോകും.
∙അവ്നിൽ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തശേഷം 180 ഡിഗ്രിയിൽ 40 മിനിറ്റ് ബേക്ക് ചെയ്താൽ മതിയാകും.

(c) Malayala Manorama

Top Ad 728x90

Top Ad 728x90