Top Ad 728x90

Thursday, January 3, 2019

ഇംഗ്ലീഷ് മരുന്നിനൊപ്പം ഹോമിയോ കഴിക്കാമോ?


ആഗോളതലത്തിൽ 40 ശതമാനം അസുഖങ്ങളും ശ്വാസകോശരോഗങ്ങളാണ്. കഫം എന്നതു ശരീരത്തിലെ ഒരു സുരക്ഷിത മാർഗമാണെങ്കിലും ഇതിന്റെ അളവ് കൂടുതലായാൽ അസുഖമായി മാറും. കഫം കെട്ടുന്നതു നിരവധി കാരണങ്ങൾ ഉണ്ട്. ബാക്ടീരിയയും വൈറസും മൂലം ഉണ്ടാകുന്ന അണുബാധ, പരിസ്ഥിതി മലിനീകരണം, അലർജി എന്നിങ്ങനെ നിരവധി കാരണങ്ങളാൽ കഫത്തിന്റെ ഉൽപാദനം കൂടുതലാകുകയും തന്മൂലം ശ്വാസകോശങ്ങളിലും അനുബന്ധ അവയവങ്ങളിലും അണുബാധയും നീർക്കെട്ടും ഉണ്ടാകുകയും ചെയ്യും.

മൂലകാരണത്തിനു ചികിത്സ
നവജാതശിശുക്കൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ കഫക്കെട്ട് സർവസാധാരണമായ ശാരീരിക പ്രശ്നമാണ്. ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സാനിർദേശങ്ങൾ ഇക്കാര്യത്തിൽ ഉണ്ട്. ഇതിനുള്ള സ്ഥായിയായ കാരണങ്ങൾ കണ്ടെത്തി ശാരീരികവും മാനസികവുമായ സവിശേഷതകൾ വിശകലനം ചെയ്തു ശരിയായ ഔഷധം തിരഞ്ഞെടുത്ത് ചികിത്സിക്കുകയാണ് ഹോമിയോപ്പതിയിൽ ചെയ്യുന്നത്.

ഇതുകൊണ്ടുതന്നെ ഓരോ വ്യക്തിയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ ചികിത്സയ്ക്കു വിധേയമാകുന്നു. ഈ സമീപനം കൊണ്ട് കഫക്കെട്ടു തീർത്തും മാറ്റുകയും കുട്ടിയുടെ രോഗപ്രതിരോധശക്തി വീണ്ടെടുക്കുകയും ചെയ്യാനാവും. ശരിയായ ഔഷധങ്ങളും ഡോസും ആവർത്തനവും അപഗ്രഥിക്കാൻ ഒരു വിദഗ്ധനായ ഡോക്ടർക്കു മാത്രമേ കഴിയൂ.
കൂടാതെ രക്തസ്രാവ— എക്സറേ പരിശോധനകളും ഡോക്ടറുടെ മേൽനോട്ടത്തിൽ സ്വീകരിക്കേണ്ടി വരാറുണ്ട്.

കഫക്കെട്ട് രണ്ടുതരം
പലപ്പോഴും മൂക്കൊലിപ്പും തുമ്മലും തുടങ്ങി കഫക്കെട്ട് ആകുന്നു. ക്രമേണ, ചുമ, പനി, വിമ്മിഷ്ടം തുടങ്ങി അസ്വസ്ഥതകളും ഉണ്ടാകും. ചികിത്സകൾ രണ്ടു ഘട്ടത്തിനാണ് നൽകുക.
1 പെട്ടെന്നുണ്ടാകുന്ന കഫക്കെട്ട്
2 സ്ഥിരമായി പഴകിയ രീതിയിൽ ഉണ്ടാകുന്ന കഫക്കെട്ട്

പെട്ടെന്നുണ്ടാകുന്ന കഫക്കെട്ട് പലപ്പോഴും തുമ്മലിലും മൂക്കൊലിപ്പിലും ആരംഭിക്കുന്നു. സാധാരണ രണ്ടു ദിവസത്തിനകം ഈ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കും.

പഴകിയ കഫക്കെട്ടും ആസ്മയും
പഴകിയ കഫക്കെട്ടലിനു പലതരം കാരണങ്ങൾ ഉണ്ട്. അലർജി, രക്തത്തിലെ ഇസ്നോഫിലിന്റെ അളവ് കൂടുതൽ, പരിസരമലിനീകരണം, ക്ഷയം, മറ്റു ബാക്ടീരിയകൾ, വൈറൽബാധകൾ എന്നിവ കൊണ്ടു കഫക്കെട്ട് പലപ്പോഴും നീണ്ടു നിൽക്കുന്നു. ശ്വാസകോശവീക്കവും നീർക്കെട്ടലും മാറാതെ നിന്ന് ന്യൂമോണിയയും ശ്വാസംമുട്ടലും വരെ ഉണ്ടാകും.

ഇസ്നോഫിലിയ മരുന്നുകൾ
രക്തത്തിലെ ഇസ്നോഫിൽ കൂടുതലായാൽ വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പും ഉണ്ടായി ചുമയും കഫക്കെട്ടും മാറാതെ നിൽക്കും. ഈ അവസ്ഥയ്ക്കാണ് ഇസ്നോഫിലിയ എന്നു പറയുന്നത്.

ബ്രോങ്കൈറ്റിസിനു പ്രതിവിധി
കഫക്കെട്ട് കൂടുതലായി ശ്വാസകോശത്തിന്റെ ഭാഗമായ ബ്രോങ്കിയയിൽ നീർക്കെട്ടും വീക്കവും അണുബാധയും ഉണ്ടാകാറുണ്ട്. ഇതിന് ബ്രോങ്കൈറ്റിസ് എന്നു പറയുന്നു.

ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ?
ഇംഗ്ലീഷ് മരുന്നിന്റെ ഒപ്പം നൽകാമോ: ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പമോ അതിന്റെ തുടർച്ചയായോ ഹോമിയോ മരുന്നുകൾ നൽകാവുന്നതാണ്. ഗ്രിൻഡീലിയ, പൾസാറ്റില്ല എന്നിവ ഇങ്ങനെ നൽകാവുന്ന മരുന്നുകളാണ്.

ഉദാഹരണത്തിന് ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടു കഫക്കെട്ടിനോ ശ്വാസതടസത്തിനോ കുറവില്ലെങ്കിൽ അമോക്സിലിൻ പോലുള്ള ബ്രോങ്കൈഡൈലേറ്റേർസ് കൊടുക്കാറുണ്ട്. അമോക്സിലിന്റെ ഗുണം ചെയ്യുന്ന ഒന്നാണ് ഹോമിയോ മരുന്നായ കാലിസൾഫർ.

മരുന്നു ഡോസ് തെറ്റിയാൽ: രോഗത്തിന്റെ അവസ്ഥയനുസരിച്ചാണ് ഹോമിയോയിൽ മരുന്നു ഡോസ് നിർദേശിക്കുക. അതുകൊണ്ടു തന്നെ ഇടയ്ക്കുവച്ച് മരുന്നു മുടങ്ങിപ്പോയാൽ ഡോക്ടറെ സമീപിച്ച് വിവരം ധരിപ്പിച്ച് മരുന്നു പുനരാരംഭിക്കണം.

കുട്ടികൾ ഓവർഡോസ് മരുന്നുകഴിച്ചാൽ: മരുന്നുഡോസു കൂട്ടിക്കഴിച്ചാൽ അബോധാവസ്ഥ, അപസ്മാരം, കോമ അവസ്ഥ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. ഓവർഡോസ് മരുന്ന് ഉള്ളിൽ ചെന്നതായി സംശയം തോന്നിയാൽ പ്രാഥമികശുശ്രൂഷയായി മരുന്നിന്റെ തീവ്രത കുറയ്ക്കാൻ നല്ല കടുപ്പത്തിൽ കാപ്പിയോ ചായയോ കൊടുക്കാം. ഉടൻ തന്നെ മരുന്നു നിർദേശിച്ച ഡോക്ടറുടെ അടുത്തെത്തിച്ച് കഴിച്ച മരുന്നിന്റെ ആന്റിഡോട്ട് നൽകണം.
പഥ്യം വേണോ: ഹോമിയോ മരുന്നിന് പ്രത്യേകിച്ചു പഥ്യമില്ല. എന്നാൽ രോഗമുണ്ടാക്കുന്ന സാഹചര്യങ്ങളോ പദാർഥങ്ങളോ ഭക്ഷണമോ ഒഴിവാക്കണം.

പരിസരമലിനീകരണം കൊണ്ടുണ്ടാകുന്ന അലർജിയാണ് പലപ്പോഴും ചുമയിലേയ്ക്കും കഫക്കെട്ടിലേക്കും നയിക്കുന്നത്. അതുകൊണ്ട് അലർജിയുള്ളവർ അതുണ്ടാക്കുന്ന പുക, പൊടി മുതലായ മലിനീകരണ സാധ്യതകൾ ഒഴിവാക്കണം.

കഫത്തിന്റെ നിറവും രോഗാവസ്ഥയും: കടുത്ത മഞ്ഞനിറമുള്ള കഫം അണുബാധ തീവ്രമായതിന്റെ സൂചനയാണ്. ഇത്തരം അവസ്ഥയിൽ പൾസാറ്റില, കാലിബൈക്രോമിക്കം എന്നീ മരുന്നുകൾ നൽകും. തുരുമ്പിന്റെ നിറമുള്ള നേരിയ കറുപ്പു കലർന്ന കഫം ബ്രോങ്കോ ന്യൂമോണിയയുടെ അവാസന ഘട്ടത്തിലാണ് കാണപ്പെടുക.

(c) Malayala Manorama

Top Ad 728x90