Top Ad 728x90

Wednesday, January 2, 2019

കൗതുകമുണർത്തി സൗബിനും ഷെയ്നും: കുമ്പളങ്ങി നൈറ്റ്സ് ഫസ്റ്റ് ലുക്ക്

ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാകും ഫഹദ് എത്തുക. പോസ്റ്ററിൽ വ്യത്യസ്ത ലുക്കുകളിലെത്തുന്ന താരങ്ങളുടെ രൂപം കൗതുകമുണർത്തുന്നതാണ്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹികുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഇൗ വർഷം ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.

(c) Malayala Manorama

Top Ad 728x90