Top Ad 728x90

Wednesday, January 2, 2019

ഓഫർ പെരുമഴയ്ക്ക് വിട, പുതുവർഷം ഓൺലൈൻ വിപണിക്ക് അന്ത്യം കുറിക്കുമോ?


പുതുവർഷത്തിൽ ഓൺലൈൻ വിപണിക്കു കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് ആശങ്ക. ഫെബ്രുവരിയിൽ പ്രാബല്യത്തിലാകുംവിധം കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകൾ ഇ–വിപണിയിലെ വമ്പൻ ഓഫറുകൾ‌ക്ക് അന്ത്യം കുറിക്കുമെന്നു വിലയിരുത്തൽ. വിദേശ നിക്ഷേപമുള്ള ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ (പ്ലാറ്റ്ഫോമുകൾ) സംബന്ധിച്ചാണ് പരിഷ്കരിച്ച നയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്%2C ആമസോൺ എന്നിവയൊക്കെ വിദേശ നിയന്ത്രണത്തിലുള്ളവയാകയാൽ ബഹുഭൂരിപക്ഷം ഓൺലൈൻ കച്ചവടക്കാരെയും ഉപയോക്താക്കളെയും പുതിയ വ്യവസ്ഥകൾ ബാധിക്കും.ഭീമമായ സാമ്പത്തികശേഷിയുള്ള വിദേശ കമ്പനികളുടെ വ്യാപാര തന്ത്രങ്ങൾ ഇന്ത്യയിലെ വ്യാപാരി സമൂഹത്തിനു പ്രയാസമുണ്ടാക്കുന്നു എന്നു വിലയിരുത്തിയാണ് സർക്കാർ ഇടപെടൽ. കുത്തകവൽക്കരണം തടയുകയാണു ലക്ഷ്യമെന്നു സർക്കാർ വിശദീകരിച്ചു.ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപന്നം വിൽക്കുന്നവർക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം വഴി വിൽക്കാനാവില്ല. വിൽപനക്കാർ ഉൽപന്നം സമാഹരിക്കുന്നതിനും നിയന്ത്രണമുണ്ട്. ആമസോൺ  ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോം കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളിൽ നിന്നാകരുത് 25 ശതമാനത്തിലേറെ ഉൽപന്നങ്ങൾ. ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം ഏതെങ്കിലും കമ്പനിയുടെ ഉൽപന്നം വിൽക്കുന്നതിന് ‘എക്സ്ക്ലൂസിവ്’ കരാറുകളിലേർപ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്ഫോമുകളിലും ഉൽപന്നം ലഭ്യമാക്കണം. ഒരു ഓ‍ൺലൈൻ പ്ലാറ്റ്ഫോമിനോ ഗ്രൂപ്പ് കമ്പനികൾക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്ക് ആ പ്ലാറ്റ്ഫോം വഴി ഉൽപന്നം വിൽക്കാനാവില്ല. പ്ലാറ്റ്ഫോം കമ്പനി ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം%2C പരസ്യം%2C വിപണനം%2C പണമിടപാട്%2C വായ്പ തുടങ്ങിയ സൗകര്യങ്ങളോ ഏതെങ്കിലും പ്രത്യേക വിൽപനക്കാർക്കു മാത്രമായി നൽകുന്നതിനും നിയന്ത്രണമുണ്ട്. ആരോടും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണമെന്നു സർക്കാർ സർക്കുലറിൽ പറയുന്നു.‘ഡീൽ’ എങ്ങനെ...നിലവിൽ ഉപഭോക്താക്കളെ ഓൺലൈൻ വിപണിയിലേക്ക് ആകർഷിക്കുന്ന വൻ ഓഫറുകളും പ്രത്യേക ഡീലുകളും അപ്രത്യക്ഷമാകാൻ ഈ വ്യവസ്ഥകൾ കാരണമായേക്കും. ഉൽപ്പന്ന സംഭരണത്തിനും വിൽപനയ്ക്കും പരിധി വരുകയും ‘എക്സ്ക്ലൂസീവ്’ ഇടപാടുകൾ ഇല്ലാതാകുകയും ചെയ്യുമ്പോൾ വൻ വിലക്കിഴിവു നൽകാനുള്ള വഴിയടയും. പ്ലാറ്റ്ഫോം കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമോ ഓഹരി പങ്കാളിത്തമോ ഉള്ള കമ്പനികൾക്ക് മൊത്ത വ്യാപാര– ഉൽപന്ന സംഭരണ രംഗങ്ങളിലുള്ള സ്വാധീനം ഇല്ലാതാകുന്നതും വില കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കും. ആമസോണിനും ഫ്ലിപ്കാർട്ടിനും ഇത്തരം ഒട്ടേറെ സംരംഭങ്ങളുണ്ട്.flipkartപുതിയ വ്യവസ്ഥകൾ മറികടക്കാനുള്ള തന്ത്രങ്ങൾ തേടുകയാണ് ഓൺലൈൻ വമ്പന്മാർ. സ്മാർട്ഓഫോൺ പോലെയുള്ള ചില ഉൽപന്നങ്ങളുടെ വിൽപന കൂടുതലും ഓൺലൈൻ വഴിയായിക്കൊണ്ടിരിക്കുന്നിതിനാൽ അത്തരം ഉൽപ്പന്ന നിർമാതാതാക്കൾക്കും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും.&oq=പുതുവർഷത്തിൽ ഓൺലൈൻ വിപണിക്കു കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് ആശങ്ക. ഫെബ്രുവരിയിൽ പ്രാബല്യത്തിലാകുംവിധം കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകൾ ഇ–വിപണിയിലെ വമ്പൻ ഓഫറുകൾ‌ക്ക് അന്ത്യം കുറിക്കുമെന്നു വിലയിരുത്തൽ. വിദേശ നിക്ഷേപമുള്ള ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ (പ്ലാറ്റ്ഫോമുകൾ) സംബന്ധിച്ചാണ് പരിഷ്കരിച്ച നയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്%2C ആമസോൺ എന്നിവയൊക്കെ വിദേശ നിയന്ത്രണത്തിലുള്ളവയാകയാൽ ബഹുഭൂരിപക്ഷം ഓൺലൈൻ കച്ചവടക്കാരെയും ഉപയോക്താക്കളെയും പുതിയ വ്യവസ്ഥകൾ ബാധിക്കും.ഭീമമായ സാമ്പത്തികശേഷിയുള്ള വിദേശ കമ്പനികളുടെ വ്യാപാര തന്ത്രങ്ങൾ ഇന്ത്യയിലെ വ്യാപാരി സമൂഹത്തിനു പ്രയാസമുണ്ടാക്കുന്നു എന്നു വിലയിരുത്തിയാണ് സർക്കാർ ഇടപെടൽ. കുത്തകവൽക്കരണം തടയുകയാണു ലക്ഷ്യമെന്നു സർക്കാർ വിശദീകരിച്ചു.ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപന്നം വിൽക്കുന്നവർക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം വഴി വിൽക്കാനാവില്ല. വിൽപനക്കാർ ഉൽപന്നം സമാഹരിക്കുന്നതിനും നിയന്ത്രണമുണ്ട്. ആമസോൺ%2C ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോം കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളിൽ നിന്നാകരുത് 25 ശതമാനത്തിലേറെ ഉൽപന്നങ്ങൾ. ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം ഏതെങ്കിലും കമ്പനിയുടെ ഉൽപന്നം വിൽക്കുന്നതിന് ‘എക്സ്ക്ലൂസിവ്’ കരാറുകളിലേർപ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്ഫോമുകളിലും ഉൽപന്നം ലഭ്യമാക്കണം. ഒരു ഓ‍ൺലൈൻ പ്ലാറ്റ്ഫോമിനോ ഗ്രൂപ്പ് കമ്പനികൾക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്ക് ആ പ്ലാറ്റ്ഫോം വഴി ഉൽപന്നം വിൽക്കാനാവില്ല. പ്ലാറ്റ്ഫോം കമ്പനി ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം%2C പരസ്യം വിപണനം  പണമിടപാട്%2C വായ്പ തുടങ്ങിയ സൗകര്യങ്ങളോ ഏതെങ്കിലും പ്രത്യേക വിൽപനക്കാർക്കു മാത്രമായി നൽകുന്നതിനും നിയന്ത്രണമുണ്ട്. ആരോടും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണമെന്നു സർക്കാർ സർക്കുലറിൽ പറയുന്നു.‘ഡീൽ’ എങ്ങനെ...നിലവിൽ ഉപഭോക്താക്കളെ ഓൺലൈൻ വിപണിയിലേക്ക് ആകർഷിക്കുന്ന വൻ ഓഫറുകളും പ്രത്യേക ഡീലുകളും അപ്രത്യക്ഷമാകാൻ ഈ വ്യവസ്ഥകൾ കാരണമായേക്കും. ഉൽപ്പന്ന സംഭരണത്തിനും വിൽപനയ്ക്കും പരിധി വരുകയും ‘എക്സ്ക്ലൂസീവ്’ ഇടപാടുകൾ ഇല്ലാതാകുകയും ചെയ്യുമ്പോൾ വൻ വിലക്കിഴിവു നൽകാനുള്ള വഴിയടയും. പ്ലാറ്റ്ഫോം കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമോ ഓഹരി പങ്കാളിത്തമോ ഉള്ള കമ്പനികൾക്ക് മൊത്ത വ്യാപാര– ഉൽപന്ന സംഭരണ രംഗങ്ങളിലുള്ള സ്വാധീനം ഇല്ലാതാകുന്നതും വില കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കും. ആമസോണിനും ഫ്ലിപ്കാർട്ടിനും ഇത്തരം ഒട്ടേറെ സംരംഭങ്ങളുണ്ട്.flipkartപുതിയ വ്യവസ്ഥകൾ  മറികടക്കാനുള്ള തന്ത്രങ്ങൾ തേടുകയാണ് ഓൺലൈൻ വമ്പന്മാർ. സ്മാർട്ഓഫോൺ പോലെയുള്ള ചില ഉൽപന്നങ്ങളുടെ വിൽപന കൂടുതലും ഓൺലൈൻ വഴിയായിക്കൊണ്ടിരിക്കുന്നിതിനാൽ അത്തരം ഉൽപ്പന്ന നിർമാതാതാക്കൾക്കും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും

Top Ad 728x90